ചരിത്രം പിറവിയെടുത്തു! ഡബിൾ സെഞ്ച്വറി റെക്കോഡിൽ വിൻഡീസ് താരം ഡിയാന്ദ്ര ഡോട്ടിൻ

2024 വുമൺസ് ടി-20 ലോകകപ്പ് ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റുകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് മുന്നേറി.

ചരിത്രം പിറവിയെടുത്തു! ഡബിൾ സെഞ്ച്വറി റെക്കോഡിൽ വിൻഡീസ് താരം ഡിയാന്ദ്ര ഡോട്ടിൻ
Social News XYZ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 141 റൺസ് വിൻഡീസ് 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.

മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് താരം ഡിയാന്ദ്ര ഡോട്ടിൻ ഒരു ചരിത്രനേട്ടവും സ്വന്തമാക്കി. വുമൺസ് ഇന്റർനാഷണൽ ക്രിക്കറ്റിൽ 200 സിക്സറുകൾ നേടുന്ന ആദ്യ വനിത താരം എന്ന നേട്ടമാണ് ഡിയാന്ദ്ര ഡോട്ടിൻ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരെ 19 പന്തിൽ 27 റൺസ് നേടിയാണ് ഡോട്ടിൻ പുറത്തായത്. രണ്ടു വീതം ഫോറുകളും സിക്സുകളും ആണ് താരം അടിച്ചെടുത്തത്. 

 ഒക്ടോബർ 17 മുതലാണ് ടി-20 ലോകകപ്പിന്റെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ആദ്യ സെമി ഫൈനലിൽ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെയാണ് നേരിടുന്നത്. ഒക്ടോബർ 18 നടക്കുന്ന രണ്ടാം സെമിയിൽ വെസ്റ്റ് ഇൻഡീസ്-ന്യൂസിലാൻഡ് പോരാട്ടവും നടക്കും. ഒക്ടോബർ 20നാണ് ടൂർണമെന്റിന്റെ കലാശ പോരാട്ടം നടക്കുന്നത്.